ഡിജിറ്റൽ ലെസ്സൺ പ്ലാൻ 1


  • Name of the teacher trainee : Melgin John k
  • Name of the school                : St josephs high shool pavaratty
  • Unit                                            : ദ്രവബലങ്ങൾ 
  • Topic                                          : കേശികത്വം 
  • Subject                                      : ഉർജ്ജതന്ത്രം 
  • Standard                                   : 9
  • Streanghth                                :
  • Date                                            :
  • Time                                           : 45 min

Curricular objectives : നിരീക്ഷണം, പരീക്ഷണം, ചർച്ച, വിശകലനം, എന്നിവയിലൂടെ കേശികത്വത്തെ കുറിച്ച് മനസിലാക്കുന്നതിനും അവയുടെ ഉപയോഗങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും

Content Analysis
  • Terms:കേശികത്വം, അഡിക്ഷൻ ബലം, കൊഹിഷൻ ബലം 
  • Facts:1.ദ്രാവകങ്ങൾ അവയുടെ ഭാരത്തെ അവഗണിച്ചുകൊണ്ട് ഉയരുകയോ മറ്റു ഭാഗങ്ങളിലേക്ക് പടരുകയോ ചെയ്യുന്നത്. 2.പ്രതലബലത്തിന് കാരണം ദ്രവകോപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലമാണ്.                           
  • Concepts:കേശികത്വം : ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം.                                                 അഡിഹ്ഷൻ ബലം : വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡിഹ്ഷൻ  ബലം                                                                                            കൊഹിഷൻ ബലം : ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകര്ഷണബലമാണ് കൊഹിഷൻ ബലം. 
  • Process skills:ആശയരൂപീകരണം, നിരീക്ഷണം, വിശകലനം. 
  • Process : പരീക്ഷണം 
  • Learning outcome : 1. കൊഹിഷൻ ബലം അഡിഹിഷൻ ബലം എന്നിവയെ കുറിച്ച് വിശദീകരിക്കാൻ സാധിക്കുന്നു.                                                                             2. കേശികത്വത്തിനു നിത്യജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു കൊടുക്കുവാൻ സാധിക്കുന്നു. 
  • Materials Required : ഗ്ലാസ്‌, ടിഷ്യു പേപ്പർ, സ്കെച്ച്, വെള്ളം, നാണയങ്ങൾ, മെർക്കുറി, പെൻസിൽ. 
  • Prerequisite : പ്രതലബലം എന്നതിനെ കുറിച്ചുള്ള അറിവ്. 
  • Values and attittudes : ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു. 
Transactional phase

Introduction
സഞ്ചരിക്കുന്ന മഴവില്ലിന്റെ വീഡിയോ കാണിച്ചു കൊടുക്കുന്നു. ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്നതിനെ പറ്റിയാണ് നാം ഇന്നു പഠിക്കുവാൻ പോകുന്നത്. 

പ്രവർത്തനം 1
https://youtu.be/xV6lJIhVJQM
ഈ വീഡിയോയിലൂടെ കേശികത്വം എന്താണെന്നു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു . 

ക്രോഡീകരണം
ഒരു നേരിയ കുഴലിലൂടെയോ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ് കേശികത്വം.               

ഹോട്സ്  ക്വസ്റ്റ്യെൻ              
കേശികതവും ഭൂഗുരുത്വകര്ഷണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?ഉണ്ടെങ്കിൽ എന്താണെന്നു വിശദീകരിക്കുക. 


പ്രവർത്തനം 2
https://youtu.be/oe0gX43YoUs
ഈ വീഡിയോ കാണിക്കുന്നതിലൂടെ കുട്ടികൾ കൊഹിഷൻ ബലം എന്താണെന്നു മനസിലാക്കുന്നു. 

ക്രോഡീകരണം
ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് കൊഹിഷൻ ബലം. 

ഹോട്സ്  ക്വസ്റ്റ്യെൻ 
ചേമ്പിന്റെ ഇലയിൽ വെള്ളത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നതിന്റെ കാരണമെന്തായിരിക്കും ?

പ്രവർത്തനം 3
https://youtu.be/VHnFMPxteGo
ഈ വീഡിയോയിലൂടെ അഡിഹ്ഷൻ ബലം കൊഹിഷൻ ബലം എന്നിവയുടെ വ്യത്യാസങ്ങൾ തിരിച്ചറിയുവാൻ സഹായിക്കുന്നു. അഡിഹ്ഷൻ ബലം എന്താണെന്നു മനസിലാക്കുകയും ചെയ്യുന്നു. 

ക്രോഡീകരണം
വ്യത്യസ്ത തന്മാത്രകൾ തമ്മിലുള്ള ആകർഷണബലമാണ് അഡിഹ്ഷൻ  ബലം                     

ഹോട്സ്  ക്വസ്റ്റ്യെ
ചോക്കുപയോഗിച്ചു ബ്ലാക്ക്‌ ബോർഡിൽ എഴുതുമ്പോൾ ചോക്ക് പൊടികൾ ബ്ലാക്ക്‌ ബോർഡിൽ പറ്റിപ്പിടിച്ചിരിക്കുന്നു. കാരണമെന്തായിരിക്കും ?

തുടർപ്രവർത്തനം 
5 ഗ്ലാസ്‌ എടുക്കുക. എന്നിട്ട് ആ 5 ഗ്ലാസുകളിലും വ്യത്യസ്ത ഇനം നിറത്തിലുള്ള വെള്ളമെടുക്കുക. ഒരു ഗ്ലാസിൽ നിന്ന് മറ്റൊരു ഗ്ലാസ്സിലേക്ക് യോജിക്കുന്ന തരത്തിൽ ടിഷ്യു പേപ്പർ വയ്ക്കുക. എന്നിട്ട് നിരീക്ഷണ കുറിപ്പ് തയ്യാറാക്കുക. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 4

Digital lesson plan no 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 3

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 2

ഡിജിറ്റൽ ലെസ്സൺ പ്ലാൻ 5